ശമ്പളത്തിൽ നിന്നുള്ള റിക്കവറി വ :37 ച . 52
1. 37th വകുപ്പിനു വിേധേയമായി ഒരു ഉടമ്പടി അംഗവുമായി ഉണ്ടാക്കിയാൽ അത് ശമ്പള വിതരണ ഉദ്യോഗസ്ഥനെ / നിയമനാധികാരിയെ അറിയിക്കണം.
2. ഇത്തരം ഉടമ്പടിപ്രകാരം വായ്പ കൊടുത്തിട്ടുള്ള അംഗങ്ങളുടെ കാര്യത്തിൽ മാസഗഡു ഡിമാന്റ് ചെയ്തുകൊണ്ടുള്ള നോട്ടീസ് ഓരോ മാസവും സംഘം അയച്ചുകൊടുക്കുന്നു. (ഫോറം നമ്പർ 9). ഓരോ മാസത്തിന്റെയും അവസാന പ്രവൃത്തി ദിനത്തിനു 7 ദിവസം മുമ്പ് ഇത് അയച്ചു കൊടുക്കണം.
3. ഉടമ്പടി കൊടിത്തിട്ടുള്ള അംഗങ്ങളായ ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം ലഭിച്ചാൽ ആയതു സംബന്ധിച്ച വിവരം ബന്ധപെട്ട ഉദ്യോഗസ്ഥർ സംഘത്തെ അറിയിച്ചിരിക്കണം. അത്തരം സാഹചര്യത്തിൽ ചട്ടം 32 പ്രകാരം സാക്ഷ്യപെടുത്തിയ (പ്രസിഡന്റ് / സെക്രട്ടറി കൂടാതെ രണ്ടു പേരിൽ കുറയാത്ത കമ്മിറ്റി അംഗങ്ങൾ ഒപ്പ് വെക്കുക. സംഘം സീൽ പതിക്കുക ). ഉടമ്പടി പകർപ് സ്വയം പുതിയ ശമ്പള വിതരണ ഉദ്യോഗസ്ഥന് അയച്ചു കൊടുക്കണം. (ശമ്പള വിതരണഉദ്യോഗസ്ഥൻ അടവ് സംഖ്യ വസൂലക്കേണ്ടതും 7 ദിവസത്തിനകം പത്താം ഫോറത്തിൽ സൂചിപിച്ചത് സംഘത്തിൽ അടക്കേണ്ടതുമാണ്). റിക്കവറി ലഭിച്ചാൽ വായ്പ നല്കിയ സംഘം ലഭിച്ച തുക സംബന്ധിച്ച വിവരം ഫോറം 11 ൽ തയ്യാറാക്കി രജിസ്റ്ററിൽ സൂക്ഷിക്കേണ്ടതാണ്. മേൽ കാര്യങ്ങളിൽ സംഘം ചെയ്യേണ്ട കാര്യങ്ങൾ പാലിക്കാത്ത പക്ഷം ശമ്പള വിതരണ ഉദ്യോഗസ്ഥന്റെ ഭാഗതുനിന്നുണ്ടാകുന്ന വീഴ്ചകൾക്ക് ടിയാനെതിരെ വ.94(5) എ പ്രകാരം നടപടി സ്വീകരിക്കുവാൻ സാധിക്കുകയില്ല