ABOUT
കരുനാഗപ്പള്ളി താലുക്കിൽ ഓച്ചിറ ബ്ലോക്ക് പ്രവർത്തന പരിതിയായി 1980 ൽ രുപീകൃതമായി പ്രവർത്തിച്ചുവരുന്നു ഈ സംഘം 1991 -92 വരെ കര്യമായി പ്രവർതനപുരോഗതി ഇല്ലാതെ നടന്നുവന്നതും 1992 -93 മുതൽ അതിൻറെ പ്രവർത്തനശൈലി മാറ്റുകയും പുതിയ സംവിധാനത്തിൽ നിലവിൽ വരുകയും നാനാവിധ പ്രവർത്തനങ്ങൾ തുടങ്ങുകയും സമുഹത്തിന്റെ താഴെതട്ടിലുള്ളവരുടെ അത്താണിയായി മാറുകയും തുടർച്ചയായി സമുഹികപ്രതിബദ്ധതയൊടുകൂടി പ്രവർത്തിച്ചതിൻറെ ഫലമായി 1997-98 മുതൽ ക്ലാസ്സ് 1ലും ആഡിറ്റ് ക്ലാസ്സിഫിക്കേഷൻ എയിലും ആവുകയും മിക്കതരം വായ്പാ പ്രവർത്തനങ്ങളും ഭവന നിർമ്മാണ വായ്പാരംഗത്ത് ഒരു കുതിച്ചുചാട്ടം തന്നെ നടത്തുകയും സ്വരനപ്പണയ വായ്പ, ചിട്ടി (ജി . ഡി . സി . എസ് ) വിവിധ തരം നിക്ഷേപങ്ങൾ എന്നിവ സ്വീകരിക്കുകയും സ്വന്തമായി ആഫിസും സ്ഥലവും ഉണ്ടാക്കുകയും എല്ലാ ആസ്തികളും സ്വന്തം ഫണ്ടുപയോഗിച്ച് നേടുകയും ചെയ്തതിൻറെ ഫലമായി 2013 ൽ വലിയകുളങ്ങരയിൽ ഒരു ശാഖ ആരംഭിക്കുവാൻ അവസരം വരുകയും ഇന്ന് എല്ലാവിധ ആധുനിക സംവിധാനങ്ങളോടുംകൂടി ശാഖയ്ക്കു വേണ്ടി കെട്ടിടം നിർമ്മിക്കുന്നതിനും കഴിഞ്ഞിട്ടും ഉണ്ട് എന്ന സന്തോഷകരമായ വാർത്ത എല്ലാ അഭ്യുദയകാംഷികളേയും സഹകാരികളെയും നല്ലവരായ നാട്ടുകാരെയും അറിയിക്കുന്നതിന് ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട് ഇന്ത്യയിൽ സഹകരണപ്രസ്ഥാനം വിവിധ മേഖലകളിൽ പ്രവർത്തനം തുടങ്ങുകയും സഹകരണ പ്രസ്ഥാനം കടന്നുചെല്ലാത്ത ഒരു മേഖലകളും ഇന്നില്ല എന്ന വസ്തുത എല്ലാവർക്കും അറിയാവുന്നതാണല്ലോ.ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ രാജ്യമാകെ വളർന്ന് വലുതായ കാലഘട്ടത്തിൽ കേരളത്തിൽ ക്രെഡിറ്റ് മേഖല അതിന്റെ പാരമ്യത്തിൽ എത്തിചേർന്നിട്ടുള്ളതും ഓച്ചിറ ബ്ലോക്ക് ഹൗസിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ ക്യു. 814ന്റെ സേവനങ്ങളും കുറ്റമറ്റതും അഭിമാനാർഹവുമാക്കുന്നതിന് ഞങ്ങൾ അങ്ങേയറ്റം ആത്മാർത്ഥമായും വിശ്രമമില്ലാതെയും സത്യസന്ധമായും സ്ഥാപനത്തിന്റെ വളർച്ചയും ജനങ്ങളുടെയും പ്രദേശത്തിന്റെയും ഐശ്യര്യവും മാത്രം ലക്ഷ്യമാക്കി പ്രവർത്തിച്ചതിന്റെ അടിസ്ഥാനത്തിൽ വിജയത്തിന്റെ അഭിമാനത്തിന്റെ നാഴികക്കല്ലായി നമ്മുടെ സ്ഥാപനം മാറുകയും ഇന്നിതാ കൊല്ലം ജില്ലയിലെ എണ്ണപ്പെട്ട സ്ഥിരമായി ലാഭത്തിലും മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും സ്വന്തം ഫണ്ട് ഉപയോഗിച്ചും നടത്തുന്നതിനും സാധിച്ചിട്ടുണ്ട്.പ്രവർത്തന മൂലധനം 2500 രൂപയിൽ തുടങ്ങി 25 കോടിയായി വർദ്ധിച്ചിട്ടുള്ളത് നല്ലവരായ നാട്ടുകാരുടെയും അഭ്യുദയകാംഷികളുടെയും അകമഴിഞ്ഞ സഹായസഹകരണവും ഒന്നുകൊണ്ട് മാത്രമാണ് സാധിച്ചതെന്ന തിരിച്ചറിവ് ഞങ്ങളിൽ അതിയായ ആത്മവിശ്വാസമേകുന്നു
സഹകരണ ഡിപ്പാർട്ടുമെൻറ്റ്,ഹൗസിംഗ് ഫെഡറേഷൻ എന്നിവർ ആവശ്യമായ പരിശോധനകൾ യഥാസമയങ്ങളിൽ നടത്തിവരാറുണ്ട് .2014 -2015 ലെ ആഡിറ്റ് പൂർത്തിയായ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. സംഘം ഇപ്പോഴും ഗ്രൂപ്പ് തന്നെയാണ് .80-th വകുപ്പ് അനുബ ന്ധംⅢ അനുസരിച്ച് സംഘം ഇപ്പോഴും ഹൗസിംഗ് സഹകരണസംഘങ്ങളുടെ ഏറ്റവും ഉയർന്ന ക്ലാസ്സായ ക്ലാസ്സ് 1 -ൽ തന്നെ തുടരുന്നു .സംഘം തുടർച്ചയായി ക്ലാസിഫിക്കേഷൻ A യിൽ തന്നെ തുടരുന്നു.1997-98 മുതൽ സംഘം തുടർച്ചയായി അറ്റാദായത്തിലും ആണ് പ്രവർത്തിക്കുന്നത് .എല്ലാ വർഷങ്ങളിലും ലാഭവിഹിതം കൊടുത്തുപോരുന്നു.
ബഹു .സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് കടാശ്വാസമായി 1447884 രൂപാ അനുവദിച്ചുകൊടുത്തിട്ടുണ്ട്.സർക്കാരിൻറ്റെ ആശ്വാസ് 2014 -15 പദ്ധതിപ്രകാരം പിഴപലിശ ,നടപടി ചെലവ് എന്നിവ ഒഴുവാക്കി കുടിശിഖ കാർക്ക് ആശ്വാസം നൽകി വായ്പ അടച്ചുതിർക്കുന്നതിന് കഴിഞ്ഞിട്ടുണ്ട് .
ആഫീസ്
ആഫീസ് പ്രവർത്തനം രാവിലെ 10 മണി മുതൽ 5 മണിവരെയാണ്.സുരക്ഷിതത്ത്വതിന്റ്റെ ഭാഗമായി സി.സി.ടി.വി സ്ഥാപിച്ചിട്ടുണ്ട് നെറ്റ് സൗകാര്യം ഏർപ്പെടുത്തി ആധുനിക വൽക്കരണതിന്റ്റെ ഭാഗത്താണ് വിദേശത്തും അന്യസംസ്ഥനത്തുനിന്നും നമ്മുടെ സംഘത്തിലേക്ക് നേരിട്ട് ഇടപാടുനടത്തുവാൻ ഇപ്പോൾ കഴിയുന്നുണ്ട്.
ബ്രാഞ്ച്
വലിയകുളങ്ങര: 2016 മാർച്ച് 31 നകം കൗണ്ടർ സ്ട്രോംഗ് റൂം ,ലോക്കർ സൗകര്യം കമ്പ്യൂട്ടർ ,കോർബാങ്കിംഗ് സൗകര്യത്തോടു കൂടി ബ്രാഞ്ചിന്റ്റെ മനോഹരമായ പുതിയകെട്ടിടം ഉത്ഘാടനം നടത്താമെന്നുപ്രതീക്ഷിക്കുന്നു.
ഡയറക്ടർ ബോർഡ്
18-7-2013ൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഡയറക്ടർ ബോർഡണ് ഇപ്പോൾ ഭരണം നടത്തുന്നത്.കേരളാ സംസ്ഥന ഹൗസിംഗ് ഫെഡറേഷൻ ഏർപ്പെടുത്തിയിട്ടുള്ള ഏറ്റവും നല്ലരീതിയിൽ പ്രവർത്തിക്കുന്ന സംഘത്തിനുള്ള ക്യഷ് അവാർഡും,ഷീൽഡും തുടർച്ചയായി നമ്മുടെ സംഘത്തിനാണ് കിട്ടികൊണ്ടിരിക്കുന്നത്.അവാർഡ് ബഹു.മന്ത്രി ശ്രീ കെ.ബാബുവിൽ നിന്നും ഹൗസിംഗ് ഫെഡറേഷൻ ചെയർമാനും നമ്മുടെ സംഘം ഡയറക്ടറുമായ അഡ്വ:ഇബ്രാഹിംകുട്ടി ഏറ്റുവാങ്ങുകയും ചെയ്തു.തുടർച്ചയായി നമുക്ക് ലഭിക്കുന്ന ഈ അവാർഡ് സംഘത്തിന്റ്റെ പുരോഗതിയെയാണ് കണക്കാക്കുന്നത് നമ്മുടെ സംഘത്തിന്റ്റെ ക്രമനുഗതമായ പുരോഗതിയ്ക്ക് കാരണക്കാരായ നിക്ഷേപകർ,അംഗങ്ങൾ ,വായ്പക്കാർ,ഇടപാടുകാർ,ഇതരസഹകരണ സ്ഥാപനങ്ങൾ,ജീവനക്കാർ ,മറ്റഭ്യുദയകാംക്ഷികൾ യഥാസമയം വേണ്ട ഉപദേശങ്ങളും നിർദേശങ്ങളും തന്നുകൊണ്ടിരിക്കുന്ന സഹകരണഡിപ്പാർട്ട്മെൻറ്,ഹൗസിംഗ് ഫെഡറേഷൻ വിവിധ സംഘടനകൾ,സഹകരണ മേഖലയെ സഹായിക്കുന്ന ഇന്നാട്ടിലെ സാധാരണക്കാർ,കാലകാലങ്ങളിൽ നിക്ഷേപം തന്ന് സഹായിക്കുന്ന നല്ലവരായ നാട്ടുകാർ എന്നിവരോടും ഭരണസമിതിക്കുള്ള അകമഴിഞ്ഞ നന്ദിയും കടപ്പാടും അറിയിച്ചുകൊണ്ട് തുടർന്നും എല്ലാവിധ സഹായസഹകരണങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് എല്ലാവരേയും ക്രിയാത്മകമായ ചർച്ചകൾക്കും നിർദ്ദേശങ്ങൾക്കും അംഗികാരത്തിനുമായി ഈ റിപ്പോർട്ടും കണക്കും ബൈലാഭേദഗതിയും വിനയപുരസരം സമര്പ്പിച്ചുകൊള്ളട്ടെ .
നേതൃത്വം
Kavumkeezhil,Adinadu South,Kattilkadavu (PO),Karunagappally-690542
Ph: 0476 2622359(R), 0476 2623082(O)
Mobile: 9495483159
Hira,Punnakulam,K.S.Puram (PO),Karunagappally-690544
Ph: 0476 2621244(R), 0484 2401084(O)
Mobile: 9447591666, 9846042872
Puthusseril,Adi:South,Kattilkadavu.P.O,karunagapally-690542
Ph:0476 2624080(R)
Mobile:8547164080
Edayilaveedu,Vallikkavu,Calppana.P.O Karunagapally-690525
Ph:0476 2896191(R),9526767576(O)
Mobile:9895695861
Sankaralayam,Valiyakulangara,Oachira P.O,Karunagapally
Mobile:8891712495
KochayathuKizhakkathil,Adi:South,KattilkadavuP.O Karunagappally-690452
Mobile:9961363465
RajeshBhavanam,Adinad NorthP.O,Karunagappally-690542
Ph:0476 2642016(R)0476 2609116(O)
Mobile:9645584433
Sreenilayam,Adi:South,KattilkadavuP.O,Karunagappally-690542
Mobile:9744206477
AneeshBhavanam,Varavila.P.O,Clappana,Karunagappally
Mobile:9744206477
സ്ഥിതി
പ്രവർത്തന പുരോഗതി ഒറ്റ നോട്ടത്തിൽ
എല്ലാ ബാങ്കിംഗ് പ്രവർതന്നങ്ങളും നടത്തുന്നു.
നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശനിരക്ക് നൽകുന്നു 9.75 % വരെ.
പലിശ മാസംതോറും വീട്ടിലെത്തിക്കുന്നു.
മുതിർന്ന പൗരന്മാർക്ക് അധിക പലിശ.
സ്വർണ്ണപ്പണയ വായ്പ 15000 രൂപാ വരെ ,പലിശ 10 %.
10 ലക്ഷം രൂപാ വരെയുളള ചിട്ടിക്കുറികൾ ഏവർക്കും ചേരാം .
20 മാസം 40 മാസം 50 മാസം 100 മാസ തവണകൾ.
ചിട്ടിവായ്പയ്ക്കും സൗകര്യം ഉണ്ടായിരിക്കും ഉദ്യോഗ ജാമ്യത്തിൽ .
ആഫീസ് പ്രവർത്തനം 10 മുതൽ 5 മണിവരെ .
ശനിയാഴ്ച ദിവസം 10 മുതൽ 2 മണിവരെ .
എല്ലാ ബാങ്ക് പ്രവർത്തി ദിവസങ്ങളിലും തുറന്നു പ്രവർത്തിക്കുന്നു .
എന്നും ലാഭത്തിൽ അംഗങ്ങൾക്ക് ലാഭവീതംകൊടുക്കുന്നു .
സമീപിക്കുക ,സഹകരിക്കുക ,നമ്മുടെ സ്വന്തം സംഘം .