News and Announcements

ഉദ്ഘാടനം

സംഘത്തിന്റെ വലിയകുളങ്ങര ശാഖയുടെ പുതിയ കമനീയ കെട്ടിട ഉത്ഘാടനം 2016 മാർച്ച്‌ 8 ചൊവ്വാഴ്ച്ച വൈകിട്ട് 4 മണിക്ക് ബഹു. സഹകരണ ഖാദി ഗ്രാമവ്യവസായ വകുപ്പ് മന്ത്രി ശ്രീ.സി.എൻ ബാലകൃഷ്ണൻ നിർവഹിക്കുന്നു.

ആശ്വാസ് 2016

സഹകരണ സ്ഥാപനങ്ങളിൽനിന്ന് വായ്പ എടുത്ത് കുടിശ്ശികയായിട്ടുള്ള അംഗങ്ങളെ സഹായികുന്നതിനും സംഘങ്ങളുടെ പ്രവർത്തനം കാര്യക്ഷമാമാക്കുന്നതിനുമായി ബഹു. സംസ്ഥാന സർക്കാർ 2016 ജനുവരി 1 മുതൽ മാർച്ച്‌ 31 വരെ ആശ്വാസ് 2016 എന്ന പേരിൽ കുടിശ്ശിഖ നിർമ്മാർജ്ജനമായി ആചരിക്കുകയാണ്.2015 ഡിസംബർ 31 ന് കാലാവധി കഴിഞ്ഞിട്ടുള്ളതും തവണകുടിശ്ശിക ആയിട്ടുള്ളതുമായ വായ്പകൾക്ക് പരമാവധി ഇളവുകൾ നല്കുവാൻ തീരുമാനിച്ചിരിക്കുന്നു .

നിക്ഷേപ സമാഹരണം 2016

ബഹു .കേരള സർക്കാർ 2016 ജനുവരി 1 മുതൽ 31 വരെ സഹകരണമേഖലയിൽ നിക്ഷേപസമാഹരണം നടത്തുവാൻ തീരുമാനിച്ചു .സാധാരണക്കാരായ ബഹുജനങ്ങളുടെ അത്താണിയായി സഹകരണ മേഖല ഈ നാടിൻറെ സ്പന്ദനം അനുസരിച്ച് വളർന്നുവികസിച്ചിട്ടുള്ളത് ഈ മേഖലയോടുള്ള സാധാരണ ജനങ്ങളുടെ വിശ്വാസം ഒന്നുകൊണ്ട് മാത്രമാണ്.

നിക്ഷേപം ഈ മേഖലയുടെ ജീവവായുവാണ്. സർക്കാർ നൽകുന്ന നിക്ഷേപഗ്യാരന്റിയും നിക്ഷേപ ഇൻഷുറൻസും ഈ മേഖലയിലെ നിക്ഷേപകർക്ക് അവരുടെ നിക്ഷേപങ്ങൾക്ക് ഒരു തരത്തിലുള്ള ആശങ്കകൾക്കും വകയില്ലാത്തതാണ്.നമ്മുടെ സ്ഥാപനം ടി നിക്ഷേപഗ്യാരന്റി സ്കീമിലും നിക്ഷേപ ഇൻഷുറൻസ് സ്കീമിലും ചേർന്ന് മുഴുവൻ നിക്ഷേപങ്ങൾകും പൂർണ്ണ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട് . നിക്ഷേപസമാഹാരണത്തിൽ കഴിഞ്ഞകാലങ്ങളിലൊക്കെ ഉദ്ദേശലക്ഷ്യം കൈവരിക്കുവാൻ നല്ലവരായ നാട്ടുകാരുടെയും അഭ്യുദയകാംഷികളുടെയും സഹായത്താൽ നമുക്ക് കഴിഞ്ഞിട്ടുണ്ട് .